Tuesday, April 26, 2016

കറുത്ത
രാവുതിർത്തു
കോർത്തുതീർത്ത
നേർത്ത
മഞ്ഞുമുത്തുമാല
ചാർത്തിഞാനുണർന്നു
കൺതുറന്നു,
പിന്നെ
ഓർത്തെടുത്തു
-
സത്യമാം
സു സ്വപ്നമെത്രസത്യമാം
തണുത്തുറഞ്ഞ 
വന്യമാം
വിഷം കലർന്ന
ബാഷ്പമാം
-
അറിഞ്ഞതും
വിയർത്തു ഞാൻ
വിറച്ചു ഞാൻ
അറച്ചു ഞാൻ
ഒളിച്ചുവച്ച
കണ്ണുനീർ
കുറച്ചതിൽ
ഉതിർത്തി ഞാൻ
ഉടൻ
കലർത്തിയാ
കറുത്ത
രാവുതിർത്തനേർത്ത
മുത്തുമണികളിൻ
കണങ്ങളെ

No comments: